ഭൂമിശാസ്ത്രം

തൃശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കില്‍ ചാവക്കാട് ബ്ളോക്കിലാണ് പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.പുന്നയൂര്‍ക്കുളം വില്ലേജിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിന് 18.71 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 21 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് പഞ്ചായത്തും, കിഴക്കുഭാഗത്ത് കാട്ടകാമ്പാല്‍, വടക്കേക്കാട് പഞ്ചായത്തുകളും, തെക്കുഭാഗത്ത് പുന്നയൂര്‍, വടക്കേക്കാട് പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് അറബിക്കടലുമാണ്. പഴയ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡില്‍ ഉള്‍പ്പെട്ടിരുന്ന പ്രദേശമായിരുന്ന പുന്നയൂര്‍ക്കുളം പിന്നീട് ആറ്റുപുറം, അണ്ടത്തോട് എന്നീ രണ്ടു പഞ്ചായത്തുകളായി വിഭജിച്ചുകിടക്കുകയായിരുന്നു. 1962-ലാണ് ഇന്ന് നിലവിലുള്ള ഏകീകൃത പുന്നയൂര്‍ക്കുളം പഞ്ചായത്തായി മാറിയത്.ആദ്യം കോഴിക്കോട് ജില്ലയിലും പിന്നീട് 1956-നു ശേഷം പാലക്കാട് ജില്ലയിലും ഉള്‍പ്പെട്ടിരുന്ന പുന്നയൂര്‍ക്കുളം പഞ്ചായത്ത് 1970-കള്‍ക്കുശേഷമാണ് തൃശൂര്‍ ജില്ലയിലായത്. 

Grama Panchayat