പഞ്ചായത്ത്

തൃശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കില്‍ ചാവക്കാട് ബ്ളോക്കിലാണ് പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.പുന്നയൂര്‍ക്കുളം വില്ലേജിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിന് 18.71 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 21 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് പഞ്ചായത്തും, കിഴക്കുഭാഗത്ത് കാട്ടകാമ്പാല്‍, വടക്കേക്കാട് പഞ്ചായത്തുകളും, തെക്കുഭാഗത്ത് പുന്നയൂര്‍, വടക്കേക്കാട് പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് അറബിക്കടലുമാണ്. പഴയ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡില്‍ ഉള്‍പ്പെട്ടിരുന്ന പ്രദേശമായിരുന്ന പുന്നയൂര്‍ക്കുളം പിന്നീട് ആറ്റുപുറം, അണ്ടത്തോട് എന്നീ രണ്ടു പഞ്ചായത്തുകളായി വിഭജിച്ചുകിടക്കുകയായിരുന്നു. 1962-ലാണ് ഇന്ന് നിലവിലുള്ള ഏകീകൃത പുന്നയൂര്‍ക്കുളം പഞ്ചായത്തായി മാറിയത്.

ഹസ്സന്‍ ടി കെ

പ്രസിഡൻ്റ്

സൈനബ ഷുക്കൂർ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ധർമ്മന്‍ കെ പി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജയന്തി സി സി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ആബിദ് കെ എച്ച്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീ.ജയകുമാർ ജെ

സെക്രട്ടറി-ഇന്‍-ചാർജ്ജ് , ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം - ആല്‍ത്തറ, പുന്നയൂർക്കുളം
വാർഡുകള്‍ - 21
ബ്ലോക്ക് പഞ്ചായത്ത്- ചാവക്കാട്
നിയോജകമണ്ഡലം - ഗുരുവായൂർ
വില്ലേജ് - കടിക്കാട്, പുന്നയൂർക്കുളം
ജനസംഖ്യ - 33368
ആകെ ഭൂവിസ്തൃതി - 18.71

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ ഉൾപ്പെടുന്ന സാംസ്കാരിക സമ്പന്നമായ ഒരു തീരദേശ ഗ്രാമമാണ് പുന്നയൂർക്കുളം. മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ ഭാഗമായിരുന്ന ഈ പ്രദേശം 1962-ലാണ് ഏകീകൃത പഞ്ചായത്തായി മാറിയത്. സാഹിത്യപ്രതിഭകളായ നാലപ്പാട്ട് നാരായണമേനോൻ, ബാലാമണിയമ്മ, മാധവിക്കുട്ടി എന്നിവരുടെ ജന്മനാടായ ഇവിടെ കസ്തൂർബാഗാന്ധി, ശ്രീനാരായണഗുരു, വിനോബാഭാവെ തുടങ്ങിയ മഹദ്‌വ്യക്തികൾ സന്ദർശനം നടത്തിയിട്ടുണ്ട്. ചരിത്രപ്രസിദ്ധമായ ചെറായി കളരിയും തച്ചോളി ഒതേനന്റെ ആയുധപഠനവും ഈ നാടിന്റെ പാരമ്പര്യത്തിന്റെ ഭാഗമാണ്. മുൻകാലങ്ങളിൽ ശക്തമായിരുന്ന ജാതിവ്യവസ്ഥയ്ക്കും ഫ്യൂഡൽ ജന്മിത്വത്തിനുമെതിരെ നിരവധി കർഷക-മിച്ചഭൂമി സമരങ്ങൾ ഇവിടെ അരങ്ങേറിയിട്ടുണ്ട്. പരമ്പരാഗതമായി നെൽകൃഷിയും രാമച്ചകൃഷിയും മത്സ്യബന്ധനവും പ്രധാന ഉപജീവനമാർഗ്ഗങ്ങളായിരുന്ന ഈ ഗ്രാമം ഇന്ന് ഗൾഫ് പണത്തിന്റെ സ്വാധീനത്താൽ വലിയ സാമൂഹിക-സാമ്പത്തിക പുരോഗതി കൈവരിച്ചിരിക്കുന്നു.

കൂടുതൽ വായിക്കുക