ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ ഉൾപ്പെടുന്ന സാംസ്കാരിക സമ്പന്നമായ ഒരു തീരദേശ ഗ്രാമമാണ് പുന്നയൂർക്കുളം. മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ ഭാഗമായിരുന്ന ഈ പ്രദേശം 1962-ലാണ് ഏകീകൃത പഞ്ചായത്തായി മാറിയത്. സാഹിത്യപ്രതിഭകളായ നാലപ്പാട്ട് നാരായണമേനോൻ, ബാലാമണിയമ്മ, മാധവിക്കുട്ടി എന്നിവരുടെ ജന്മനാടായ ഇവിടെ കസ്തൂർബാഗാന്ധി, ശ്രീനാരായണഗുരു, വിനോബാഭാവെ തുടങ്ങിയ മഹദ്വ്യക്തികൾ സന്ദർശനം നടത്തിയിട്ടുണ്ട്. ചരിത്രപ്രസിദ്ധമായ ചെറായി കളരിയും തച്ചോളി ഒതേനന്റെ ആയുധപഠനവും ഈ നാടിന്റെ പാരമ്പര്യത്തിന്റെ ഭാഗമാണ്. മുൻകാലങ്ങളിൽ ശക്തമായിരുന്ന ജാതിവ്യവസ്ഥയ്ക്കും ഫ്യൂഡൽ ജന്മിത്വത്തിനുമെതിരെ നിരവധി കർഷക-മിച്ചഭൂമി സമരങ്ങൾ ഇവിടെ അരങ്ങേറിയിട്ടുണ്ട്. പരമ്പരാഗതമായി നെൽകൃഷിയും രാമച്ചകൃഷിയും മത്സ്യബന്ധനവും പ്രധാന ഉപജീവനമാർഗ്ഗങ്ങളായിരുന്ന ഈ ഗ്രാമം ഇന്ന് ഗൾഫ് പണത്തിന്റെ സ്വാധീനത്താൽ വലിയ സാമൂഹിക-സാമ്പത്തിക പുരോഗതി കൈവരിച്ചിരിക്കുന്നു.
കൂടുതൽ വായിക്കുക